2014, ജൂലൈ 29, ചൊവ്വാഴ്ച

ന്ദുവിന്റെ ബാല്യം എന്ന നോവലൈറ്റിൽ നിന്നും ....................

പടിപ്പുരയുടെ വലിയ വാതിൽ തള്ളിതുറന്നപ്പോൾ ഉണ്ടായ ശബ്ദം മനപറമ്പിൽ മാറ്റൊലി കൊണ്ടു .
ഒരു വലിയ എട്ടുകെട്ടായിരുന്നു ആ വീട് ...
പടിപ്പുരവാതിലിൽ നിന്നും കുറച്ചു നടക്കണം പൂമുഖത്തെത്താൻ ...
കൊത്തുപണികൾ കൊണ്ട് അലംകൃതമായ തൂണുകൾ .
പൂമുഖത്തിന്റെ കറുപ്പുനിറമുള്ള നിലം കണ്ണാടിയെ ഓര്മ്മിപ്പിച്ചു ......
തമ്പുരാനെയും കാത്തിട്ടെന്നപോലെ പിച്ചള തകിടുകൾ പിടിപ്പിച്ച ഈട്ടി ചാരുകസേര പൂമുഖത്ത് കിടന്നിരുന്നു.
പുളികാലുകളുടെ ആകൃതിയോടുകൂടിയ കൊച്ചു മേശമേൽ സ്വർണ്ണതിളക്കമാര്ന്ന വെറ്റിലചെല്ലവും രാമച്ചവിശറിയും
ഏതോ ഒരു പത്രവും സ്ഥാനം പിടിച്ചിരുന്നു ..........
കസേരക്ക് താഴെയായി പുതിയതുപോലെ തിളങ്ങുന്ന ഒരു കോളാമ്പിയും ........
" അച്ഛൻ മോകളിലാവും ...എണീറ്റിട്ടിണ്ടാവില്ല്യ ...." കൃഷ്ണനണ്ണി പറഞ്ഞു ..
അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞതനുസരിച്ച് മന്ദഹാസം എന്തെന്ന് അറിയാത്ത ഒരു മുഖമായിരുന്നു ഞാൻ ഇതുവരെ കാണാത്ത
തമ്പുരാന് നല്കിയിരുന്നത് ...
ഞങ്ങൾ നടന്നു പൂമുഖത്ത് എത്തുമ്പോഴേക്കും തമ്പുരാൻ അകത്തുനിന്നും പൂമുഖത്തേക്ക്‌ വരികയായിരുന്നു ...
പതിവില്ലാത്ത ഒരാളെ കൂടി മക്കളുടെ കൂടെ കണ്ടത് കൊണ്ടാകാം തമ്പുരാൻ കുറച്ചു സമയം നോക്കികൊണ്ട്‌ നിന്നത് ...
നല്ല ഒത്ത ഉയരവും.....തടിയും....
മേലോട്ട് ചീന്തിവെച്ച എണ്ണമയമാര്ന്ന നരക്കാത്ത തലമുടിയും .......നെഞ്ചിലാസകലം രോമങ്ങളും....
കഴുത്തിലിട്ടിരുന്ന സ്വർണ്ണം കെട്ടിയ ചന്ദനമണിമാലക്ക് പൊക്കിൾ വരെ ഇറക്കമുണ്ടായിരുന്നു ...
ചിരിക്കുമ്പോൾ പല്ലുകൾ പളുങ്ക് മണികൾ പോലെ തിളങ്ങി ...
പല്ലുകൾക്കിടയിലെ മുറുക്കാന്റെ ചുവപ്പുകറ തമ്പുരാന് കൂടുതൽ അഴക്‌ നല്കി ....
കസവുകരയുള്ള മുണ്ടായിരുന്നു തമ്പുരാൻ ഉടുത്തിരുന്നത് ...
കിടത്തിയിൽ പറ്റിയ ചുളിവുകളും മുണ്ടിന്മേൽ കാണാമായിരുന്നു ......
മാറിലെ പൂണൂൽ തമ്പുരാന് ഒന്ന് കൂടി മാറ്റ് കൂട്ടുകയായിരുന്നു .......

" അച്ഛാ.....അപ്പോറത്തെ നന്ദുവാ ............." കൃഷ്ണനുണ്ണി സങ്കോചലേശ്യം പറഞ്ഞു....
അറച്ചറച്ച് മുറ്റത്തു നില്ക്കുകയായിരുന്ന എന്നെ തമ്പുരാൻ അടുത്തേക്ക് വിളിച്ചു .
തമ്പുരാനിൽ നിന്നും തീരെ പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു എനിക്ക് .....
ബോംബെയിലെ വിദ്യാഭ്യാസത്തെ കുറിച്ചും ജീവിതരീതിയെകുറിച്ചുമെല്ലാം വിശദമായി തമ്പുരാൻ ചോദിച്ചു ....

" ആരാ അപ്പുറത്തുള്ളേ ........." തമ്പുരാൻ അകത്തേക്ക് നോക്കി വിളിച്ചുചോദിച്ചു .......
അകത്തുനിന്നും പുറത്തേക്കുള്ള വാതിലിനു മറവിൽ പൂമുഖത്തേക്ക്‌ ശ്രദ്ധിച്ചുകൊണ്ട് നിന്ന തമ്പുരാട്ടിയെ
കണ്ടപ്പോൾ ..................ഹോ.....എന്തൊരഴകായിരുന്നു .....
തമ്പുരാട്ടിയുടെ പുഞ്ചിരിയിൽ നിന്നും ആ ദന്തനിരകളുടെ സൌന്ദര്യം വ്യക്തമായി കാണാമായിരുന്നു ....
ഇന്നത്തെ നാരീവസ്ത്രധാരണമായിരുന്നില്ല അന്ന് തമ്പുരാട്ടിയുടെത് .
ഉദരഭാഗങ്ങൾ മറച്ചുകൊണ്ടുള്ളതും,കൈകൾ വളരെ അയഞ്ഞതുമായിട്ടുള്ള, മിനുമിനുത്ത ഒരുതരം തുണികൊണ്ടുള്ളതായിരുന്നു ..
തമ്പുരാട്ടിയുടെ അംഗലാവണ്യത്തിനു വളരെ യോജിക്കുന്നത് തന്നെയായിരുന്നു ആ വസ്ത്രധാരണം ....
പുളിയിലക്കര കസവുമുണ്ടും, നെറ്റിയിലെ ചന്ദനകുറിയും സിന്ദൂരപൊട്ടും ........
" അകത്താരുല്യെ .......കുട്ടി വന്നിരിക്കണത് കണ്ടില്ല്യേ ..."
തമ്പുരാൻ തന്നെ സഹധർമ്മിണിയുടെ അരികിലേക്ക് നീക്കി നിർത്തികൊണ്ട് പറഞ്ഞു ......